വിദ്യാർത്ഥിക്കൾ സഞ്ചരിച്ച കാറിൽ കെ.എസ് ആർ.ടി.സി ബസിടിച്ച് ഒരാൾ മരിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

വിദ്യാർത്ഥിക്കൾ സഞ്ചരിച്ച കാറിൽ കെ.എസ് ആർ.ടി.സി ബസിടിച്ച് ഒരാൾ മരിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്
Sep 27, 2024 10:13 PM | By mahesh piravom

മുവാറ്റുപുഴ ... വിദ്യാർത്ഥിക്കൾ സഞ്ചരിച്ച കാറിൽ കെ.എസ് ആർ.ടി.സി ബസിടിച്ച് ഒരാൾ മരിച്ചു; മൂന്ന് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ-പിറവം റോഡില്‍ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടച്ചാണ് അപകടം. ഇന്ന് വൈകിട്ട് ആണ് മാറാടി മഞ്ചേരിപ്പടിക്ക് സമീപം അപകടമുണ്ടായത്.

കോതമംഗലം മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കാർ ഓടിച്ചിരുന്ന വിദ്യാർത്ഥി തൃശ്ശൂര്‍ പൊറത്തിശ്ശേരി ചെല്ലിക്കര സിദ്ധാര്‍ത്ഥ്(19) ആണ് മരിച്ചത്. പെരുമ്പാവൂര്‍ ഓടക്കാലി മലേക്കുഴി ആയിഷ പര്‍വീന്‍(19), മലപ്പുറം ഇല്ലിക്കല്‍ അസ്‌റ അഷൂര്‍(19), നെല്ലിക്കുഴി സ്വദേശി ഫാത്തിമ(20), നേഹ,ഉമ്മര്‍ സലാം എന്നിവരാണ് കാറിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍. പിറവം അരീക്കല്‍ വെള്ളച്ചാട്ടം കണ്ട് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ ഇതേ ദിശയില്‍ പിറവം ഭാഗത്തുനിന്നും മൂവാറ്റുപുഴ ഭാഗത്തെക്ക് വരുകയായിരുന്ന വാഗണര്‍ കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാറിലും എതിര്‍ ദിശയില്‍ വന്ന മൂവാറ്റുപുഴ വൈക്കം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലും ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുവിദ്യാര്‍ത്ഥികളെ ആലുവ രാജഗിരി ആശുപത്രിയിലും, മൂന്നുപേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു ഇവരില്‍ രണ്ടുപേര്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. സിദ്ധാര്‍ത്ഥന്റ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സും, പോലീസും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടത്തെ തുടര്‍ന്ന് മൂവാറ്റുപുഴ പിറവം റോഡില്‍ മണിക്കൂറോളം വലിയ ഗതാഗത തടസ്സമാണ് ഉണ്ടായത്...

KS RTC bus collides with student's car, one dies; Three students were seriously injured

Next TV

Related Stories
#collapsed | വാളിയപ്പാടം പാലം അപകട നിലയിൽ; കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു

Sep 27, 2024 08:06 PM

#collapsed | വാളിയപ്പാടം പാലം അപകട നിലയിൽ; കരിങ്കൽ ഭിത്തി തോട്ടിലേക്ക് ഇടിഞ്ഞു വീണു

ഇപ്പോൾ വാഹനം കടന്നു പോകുന്ന ഭാഗവും ഇടിഞ്ഞു താണു തുടങ്ങിയത് ആശങ്ക വർധിപ്പിക്കുന്നു.ദിവസവും ഒട്ടേറെ ബസുകൾ, ടോറസ് ലോറികൾ ഉൾപ്പെടെ ഇതുവഴി കടന്നു...

Read More >>
#KSRTC | എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെ രൂപം മാറും; ശുചീകരണ പ്രവർത്തനം ആരംഭിച്ചു

Sep 27, 2024 07:44 PM

#KSRTC | എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിന്റെ രൂപം മാറും; ശുചീകരണ പ്രവർത്തനം ആരംഭിച്ചു

ശുചീകരണത്തിന്റെ ആദ്യദിനത്തിൽ ഓടകളും കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കൽ പ്രവർത്തനം തുടങ്ങി. സ്റ്റാൻഡിനു ചേർന്ന്‌ ഒഴുകുന്ന...

Read More >>
#NehruTrophy | ആവേശപ്പോര്‌ ; നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പകൽ 11ന്

Sep 27, 2024 01:08 PM

#NehruTrophy | ആവേശപ്പോര്‌ ; നെഹ്‌റുട്രോഫി വള്ളംകളി മത്സരങ്ങൾ നാളെ പകൽ 11ന്

സ്‌പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും നിയന്ത്രണമുണ്ട്. ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നു. 50,00,000 രൂപയുടെ ടിക്കറ്റുകൾ...

Read More >>
#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ

Sep 27, 2024 10:03 AM

#Circuittourism | സർക്കീട്ട് ടൂറിസം പദ്ധതി പരിഗണനയിൽ; വരൂ, ഈ വിസ്മയം കാണൂ

വീണ്ടും പഞ്ചായത്ത് നിവേദനം നൽകിയതോടെയാണു വിനോദ സഞ്ചാര വകുപ്പ് പദ്ധതി പരിഗണിക്കുന്നത്. കിഴക്കൻ മേഖലയുടെ ടൂറിസം വികസനത്തിൽ നാഴികക്കല്ലായി...

Read More >>
 #missing | പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

Sep 27, 2024 09:52 AM

#missing | പത്താം ക്ലാസ് വിദ്യാർഥിയെ കാണാനില്ല ; അന്വേഷണം ആരംഭിച്ച് പോലീസ്

കഴിഞ്ഞ ദിവസം വൈകിട്ട് 4 മണി സമയത്ത് വിദ്യാർഥിയെ വെള്ളിയാങ്കല്ല് പരിസരത്ത് കണ്ടതായി സ്ഥിരീകരിക്കാത്ത...

Read More >>
Top Stories










News Roundup